Tag "പള്ളിയോടും പട്ടക്കാരോടും അടുക്കരുത്"

Back to homepage
Quote of the day

പള്ളിയും പട്ടക്കാരും X

പട്ടക്കാരന്‍ അകലെ നിന്ന് നോക്കുമ്പോള്‍ ബഹുമാന്യനും അടുക്കുംതോറും വൈകൃതങ്ങള്‍ അനാവരണം ചെയ്ത് ഭയപ്പെടുത്തുന്നവനും ആണ് എന്ന ആശയമാണ് ഈ ചൊല്ലില്‍ ഉള്ക്കൊുണ്ടിരിക്കുന്നത്. ”മദര്‍ തെരേസയോടോ, മഹാത്മാഗാന്ധിയോടോ, അടുക്കരുത്. അടുത്താല്‍ നിങ്ങള്ക്ക്് അവരോടുള്ള ബഹുമാനം കുറയും” എന്ന് ആരും പറയാറില്ല. അവരെ സമീപിക്കുന്നവര്‍

Quote of the day

പള്ളിയും പട്ടക്കാരും IX

അപ്പോള്‍ പ്രാദേശികസഭകള്‍ അഥവാ ഇടവകകള്‍ ക്രിസ്തുവചനങ്ങളുടെ അനുസ്യൂതമായ പ്രബോധനങ്ങളിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിനുള്ള കേന്ദ്രങ്ങളായിരിക്കണം. ഈ അനുസ്യൂതമായ വചനപ്രബോധനത്തിന്റെ കാന്താകര്ഷണത്തില്‍ ജനങ്ങളെ ഒന്നിച്ചു നിര്ത്തേ ണ്ട വേദിയാണ് പള്ളി. അതിന് ഭരമേല്പിക്കപ്പെട്ടവനാണ് പട്ടക്കാരന്‍. ”പള്ളിയോടും പട്ടക്കാരോടും അടുക്കരുത്” എന്ന് എല്ലാവരും പ്രാവര്ത്തികമാക്കുന്ന ഈ

Quote of the day

പള്ളിയും പട്ടക്കാരും VIII

ക്രിസ്തു പറഞ്ഞു: ”സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: എന്റെ വചനം കേള്ക്കുംകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവര്ക്ക് നിത്യജീവനുണ്ട്. (യോഹ: 5:24) ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകള്‍ പാലിക്കുക’. (യോഹ: 14:15) ”എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ വചനം പാലിക്കും………

Quote of the day

പള്ളിയും പട്ടക്കാരും VII

ക്രിസ്തു പറഞ്ഞു:”പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തില്‍ നിന്ന് വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?” (യോഹ: 5:44) പരസ്പരം മഹത്വം സ്വീകരിക്കുക എന്നതാണ് ക്രൈസ്തവ കൂട്ടായ്മയുടെ അദൃശ്യമെങ്കിലും അടിസ്ഥാനപരമായ ലക്ഷ്യം.

Quote of the day

പള്ളിയും പട്ടക്കാരും VI

സഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്. ഒരു ഇടവക ഈ മൗതിക ശരീരത്തിന്റെ പ്രാദേശികഘടകമാണ്. ക്രിസ്തുവിന്റെ വചനങ്ങളുടെ കാന്തവലയത്തില്‍ ഇടവകാംഗങ്ങളെ യോജിപ്പിച്ചു നിര്‍ത്തി ക്രിസ്തു ഒരു അനുഭവമാക്കി മാറ്റേണ്ടതിനാണ് പള്ളിയും പട്ടക്കാരും സ്ഥാപിതമായിരിക്കുന്നത്.

Quote of the day

പള്ളിയും പട്ടക്കാരും V

ആചാരാനുഷ്ഠാന നിഷ്ഠമായ മതജീവിതത്തിന്, പുരോഹിതനും പള്ളിയും ആവശ്യമാകയാല്‍ അത് നിലനിര്‍ത്തിപ്പോരുന്നു. അപകടകാരിയും ചിന്തിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തും ക്രിസ്തുവിന്റെ പഠനങ്ങള്‍ക്ക് യോജിക്കാത്തതുമാണ് ഈ ചിന്താഗതി എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

Quote of the day

പള്ളിയും പട്ടക്കാരും IV

ആത്മരക്ഷ ആഗ്രഹിക്കുന്നവര്‍ പള്ളിക്കും പട്ടക്കാരനും ഒരു സമാന്തരരേഖ പോലെ ”നല്ല ഓട്ടം” ഓടുകയാണ്. പള്ളിയും പട്ടക്കാരനും തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ ഒരു തുടര്‍ച്ചയായിട്ടാണ് ഇവര്‍ കാണുന്നത്. കുര്‍ബ്ബാന, കുമ്പസാരം, മരിച്ചടക്ക്, കല്യാണം, മാമ്മോദീസാ എന്നിങ്ങനെയുള്ള സാമൂഹ്യാവശ്യങ്ങളും കൂദാശകളും നിറവേറ്റുക എന്നതിനപ്പുറം വിശാലമായ

Quote of the day

പള്ളിയും പട്ടക്കാരും III 

ഇന്ന് വ്യാപകമായി കേള്‍ക്കുന്ന ഒരു പരാതി പള്ളിക്കാര്യത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ക്കും ഉദ്യോഗസ്ഥമുള്ളവര്‍ക്കും മറ്റും ഒരു താല്പര്യവും ഇല്ല എന്നാണ്. പള്ളിക്കാര്യത്തില്‍ ഇങ്ങനെ താല്പര്യമില്ലാതിരിക്കുവാനുളള പ്രധാന കാരണം ”പള്ളിയോടും പട്ടക്കാരനോടും അടുത്താല്‍ ഉള്ള വിശ്വാസം കൂടി നഷ്ടപ്പെടും” എന്ന ഭീതിയാണ്.  

Humor Quotes

ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ മായി

ഇന്ന് കൂദാശ ഒരു ‘മാജിക്കല്‍ ഫോര്‍മുല’ യാണ്. അദൃശ്യമായ ദൈവാനുഗ്രഹം പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു നിമിത്തം. ഇതിന് ഒരു പുരോഹിതന്‍ ആവശ്യമാണെന്നതിനാല്‍ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ മായി അദ്ദേഹത്തെ സമൂഹം സ്വീകരിക്കുന്നു. സാമൂഹ്യാവശ്യങ്ങള്‍ക്ക് പള്ളി ആവശ്യമായതിനാല്‍ പള്ളിയും ഒഴിച്ചു കൂടാന്‍

Quote of the day

പള്ളിയും പട്ടക്കാരും II

പള്ളിയും പട്ടക്കാരും മറ്റു സംവിധാനങ്ങളും സഭയില്‍ സ്ഥാപിച്ചിരിക്കുന്നത് വിശ്വാസം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ആണ്. അപ്പോള്‍ അവയോടുള്ള സാമീപ്യം വിശ്വാസത്തെ നഷ്ടപ്പെടുത്തും എന്നു വന്നാല്‍ ഈ സംവിധാനത്തിന്റെ ഉദ്ദേശലക്ഷ്യം സാധിക്കുന്നില്ല, എന്നു മാത്രമല്ല എതിര്‍ ലക്ഷ്യമാണ് സാധിക്കുന്നത് എന്നു വന്നുചേരും.