Tag "ഓശാന ആഗസ്റ്റ് 1981"

Back to homepage
Humor Quotes

പുണ്യവാളന്‍ തടിയായതുകൊണ്ട്…..

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം പൊന്നായതു കൊണ്ടാണ് കള്ളന്‍ കട്ടുകൊണ്ടുപോയത്. അരുവിത്തുറ പുണ്യവാളന്‍ തടിയായതുകൊണ്ട് ആരും കക്കുന്നില്ലെന്നു മാത്രം. ഒരു വിഗ്രഹത്തിനും ശക്തി ഇല്ല എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്.  

Humor Quotes

കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള ശക്തി

‘അരുവിത്തുറ വല്ല്യച്ചന്‍’ എന്ന പ്രതിഭാസം അക്രൈസ്തവമായ ചിന്തയുടെ മകുടോദാഹരണമാണ്.  ആ വിഗ്രഹത്തെ കൊത്തിയെടുത്ത കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള  ശക്തി മാത്രമെ അതിനും ഉള്ളൂ. ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്നതുപോലെ അരുവിത്തുറ പുണ്യവാളന് യാതൊരു ശക്തിയും ഇല്ല.  

Humor Quotes

തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍….

നട തുറന്നുള്ള കുര്‍ബ്ബാനയെക്കാള്‍ ഒരു ഡിഗ്രി ശക്തി കുറഞ്ഞതാണ് നട തുറക്കാതെയുള്ള കുര്‍ബ്ബാന എന്ന ധാരണ പരത്തുന്നതും തെറ്റാണ്. അരുവിത്തുറയിലെ സെന്റ് ജോര്‍ജ്ജിന്റെ വിഗ്രഹം ഇരിക്കുന്ന തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍ പുണ്യവാളന്‍ പ്രസാദിക്കും എന്ന അന്ധവിശ്വാസം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നത് ക്ഷമിക്കാനാകാത്ത കുറ്റമാണ്.

Quote of the day

അരുവിത്തുറ വെല്ലിച്ചന്‍ IX

ഈ അന്ധവിശ്വാസം സൃഷ്ടിക്കുന്നതും പരിപോഷിപ്പിക്കുന്നതും ധനാര്‍ജ്ജന കുതുകികളായ പുരോഹിതരും സ്ഥലവാസികളും ആണ്. ഇത്തരം പുണ്യവാളനു ചുറ്റും സാമ്പത്തിക സ്ഥാപിത താല്പര്യക്കാര്‍ ഉണ്ട്. അവരുടെ സാമ്പത്തിക സ്ഥാപിത താല്പര്യങ്ങളും അവരെ നിര്‍ജ്ജലം വിഗ്രഹാരാധന പരിപോഷണത്തിലാണ് എന്ന് നമുക്കറിയാം.

Humor Quotes

തരം താഴ്ത്തിയിട്ടും…..

4-ാം നൂറ്റാണ്ടില്‍ എവിടെയോ ജീവിച്ചിരുന്ന ഒരു വിശുദ്ധനാണു പോലും സെന്റ് ജോര്‍ജ്ജ്. ഈ അടുത്ത കാലത്ത് ഈ വിശുദ്ധന്‍ ജീവിച്ചിരുന്നോ എന്ന് സംശയമുണ്ടാകുകയും വിശുദ്ധന് ചുറ്റും വളര്‍ത്തിയെടുത്ത mythകള്‍ അവാസ്തവമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ വിശുദ്ധന്മാരുടെ പട്ടികയില്‍ നിന്ന് സെന്റ്

Quote of the day

അരുവിത്തുറ വെല്ലിച്ചന്‍ VIII

കുര്‍ബ്ബാനയില്‍ ക്രിസ്തു എഴുന്നെള്ളി വരുന്നു എന്നാണ് വിശ്വാസം. സകല ചരാചരങ്ങളുടെയും സ്രഷ്ടാവാണ് അവിടുന്ന്. അങ്ങിനെയുള്ള ക്രിസ്തു താന്‍ സൃഷ്ടിച്ച ഒരു തടി രൂപത്തിന്റെ മുന്‍പില്‍ അര്‍പ്പിച്ചിട്ട് അതിന് കൂടുതല്‍ ശക്തിയുണ്ട് എന്ന് പറഞ്ഞ് പണം വാങ്ങുന്നത് തികച്ചും ദൈവദൂഷണമാണ്.  

Quote of the day

അരുവിത്തുറ വെല്ലിച്ചന്‍ VII

ഒരു പ്രത്യക്ഷ ഉദാഹരണം ചൂണ്ടിക്കാണിക്കാം. അരുവിത്തുറ ഒരു പ്രത്യേകതരം കുര്‍ബ്ബാന സമ്പ്രദായമുണ്ട്. നടതുറന്നുള്ള കുര്‍ബ്ബാന. ഈ നട തുറന്നുള്ള കുര്‍ബ്ബാനയ്ക്ക് മറ്റു കുര്‍ബ്ബാനകളേക്കാള്‍ ശക്തി ഉണ്ടെന്നാണ് വയ്പ്. നട തുറന്നുള്ള കുര്‍ബ്ബാനയ്ക്ക് പ്രത്യേകമായ ഫീസും പള്ളിക്കാര്യത്തില്‍ നിന്നും ചുമത്തുന്നുണ്ട്.  

Quote of the day

അരുവിത്തുറ വെല്ലിച്ചന്‍ VI

ഭരണങ്ങാനത്തോ തീക്കോയിലോ ഉള്ള ഗീവര്‍ഗീസ് പുണ്യവാളന് ശക്തി ഉണ്ട് എന്ന് ആരും വിചാരിക്കാറില്ല. അതേ അവസരത്തില്‍ അരുവിത്തുറയിലുള്ള പുണ്യവാളന്‍ അതീവ ശക്തനാണ് എന്ന് ”ഭക്തന്മാര്‍ക്ക്” അറിയാം. ഇങ്ങനെ ഏതെങ്കിലും സ്ഥലത്തെ പ്രത്യേക വിഗ്രഹത്തിന് ശക്തിയുണ്ട് എന്ന് കരുതുകയും ആ വിഗ്രഹത്തിന് ബലികളും

Quote of the day

അരുവിത്തുറ വെല്ലിച്ചന്‍ V

സവിശേഷമായ വിഗ്രഹാരാധനയാണ് ഈ പള്ളികളില്‍ നടക്കുന്നത് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. പുണ്യവാളന്മാരോടുള്ള വണക്കം എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ തികഞ്ഞ വിഗ്രഹാരാധനാവാസന ഇതിന്റെ പിന്‍പില്‍ കാണാം. സെന്റ് ജോര്‍ജ്ജ് എന്ന പുണ്യവാളനോടുള്ള ഭക്തിയല്ല നേരെമറിച്ച് അരുവിത്തുറയിലുള്ള സെന്റ് ജോര്‍ജ്ജിന്റെ വിഗ്രഹത്തിനാണ്

Quote of the day

അരുവിത്തുറ വെല്ലിച്ചന്‍ IV

കത്തോലിക്കരുടെ വേദപാഠപുസ്തകത്തില്‍ ഈ ഭാഗം ചേര്‍ത്തിരുന്നില്ല. മാത്രമല്ല, ഈ ഭാഗത്തിന്, ഫാ. മൂത്തേടന്റെ ബൈബിള്‍ ഇങ്ങനെ ഒരടിക്കുറിപ്പും ഇട്ടിട്ടുണ്ട്. ”സൃഷ്ടവസ്തുക്കളുടെ പ്രതിമകളെ ദൈവമായി ആരാധിക്കുന്നതിനെയാണ് ഇവിടെ വിലക്കിയിരിക്കുന്നത്. പിത്തള കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പിന്നീട് മോശയെ അനുവദിച്ചല്ലോ.” എത്ര