പുരോഹിതന്‍ എടുത്തെറിയുന്ന ഒരു സമസ്യ

സഭാതലത്തില്‍ നവീകരണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ജനങ്ങളുടെ നേരെ പുരോഹിതന്‍ എടുത്തെറിയുന്ന ഒരു സമസ്യയുണ്ട്. ”നിങ്ങളൊന്ന് നന്നാക്. നല്ല പുരോഹിതരുണ്ടാകണമെങ്കില്‍ നല്ല കുടുംബങ്ങളുണ്ടാകണം. അതുകൊണ്ട് നിങ്ങള്‍, അല്‍മായര്‍ നന്നായെങ്കിലേ നല്ല വൈദികരുണ്ടാകൂ. തന്മൂലം, നിങ്ങള്‍ എല്ലാപേരും നന്നാകണം.” സഭാതലത്തില്‍ അഴിമതി നടന്നു എന്ന് വല്ലവരും പറഞ്ഞാല്‍ എടുത്തടിച്ചതുപോലെ ഒരു മറുചോദ്യം ചോദിക്കും: ”അതിന് നിങ്ങളെല്ലാം പൂര്‍ണ്ണരാണോ?”

 

Categories: Humor Quotes