കൊങ്ങിണിയുടെ ഭാര്യയും മുതലയും

പണ്ടൊരു വ്യദ്ധനായ കൊങ്ങിണി സ്വാമിയുടെ യുവതിയായ ഭാര്യ നദിയില്‍ കുളിക്കാനിറങ്ങി. ഭാര്യയുടെ കാലില്‍ മുതല കടിച്ചു. ഭാര്യ ഉറക്കെ കരഞ്ഞു. വ്യദ്ധനായ കൊങ്ങിണി ഭാര്യയുടെ കൈ പിടിച്ചു വലിച്ചു. മുതല കൊങ്ങിണിയോടു പറഞ്ഞു പോലും വയസ്സായ കൊങ്ങിണിയ്‌ക്കെന്തിനാ ഭാര്യ !!!!  മുതലയുടെ ന്യായവാദം ശരിയെന്നു തോന്നിയ സ്വാമി യുവതിയായ ഭാര്യയെ മുതലയ്ക്കു വിട്ടു കൊടുത്തു. മുതലയുടെ തത്ത്വശാസ്ത്രമായിരുന്നു ഫാ. കായാവിലും പ്രയോഗിച്ചത്. അല്മായര്ക്കെന്തിനാ കണ്ണാശുപത്രി. ഈ ലോക ഭൂമി പാതാളത്തിലുള്ള എല്ലാ സ്ഥാപനങ്ങളും ഭരിക്കാനുള്ള അവകാശം അച്ചന്മാര്ക്കു മാത്രമുള്ളതല്ലേ? അതും അരമനയുടെ പൊന്നാര മക്കള്ക്ക്!!! താന്‍ ഇന്ഫന്റ് ജീസസ്സ് ഹൈസ്‌കൂളിന്റെ പ്രിന്സി പ്പാലാണ്. ബന്സിഗര്‍ ആശുപത്രിയുടെ ഡയറക്ടറാണ്. ഇനി കണ്ണാശുപത്രി. ജഠരബലം തനിക്കില്ലെന്ന് ആര്ക്കു പറയാനാകും ? ഫാ. കായാവിലിന്റെ വാദത്തിനു മുന്നില്‍ മെത്രാന്‍ നിസ്സഹായനായി നിന്നു.

Categories: Humor Quotes