പ്രത്യേകം പ്രത്യേകം പണപ്പെട്ടിവേണ്ടേ!

നിലയ്ക്കല്‍ പള്ളിയിലും ഇതാ സമയമനുസരിച്ചുള്ള ആരാധനമുറ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഓരോ സമയം ഓരോ സഭകള്‍ക്ക്!!!
കത്തോലിക്കാ അച്ചന്‍ ആരാധിക്കുമ്പോള്‍ മറ്റുള്ളവര്‍ പുറത്ത്, യാക്കോബായ അച്ചന്‍ ആരാധിക്കുമ്പോള്‍ മറ്റുള്ളവര്‍ മുറ്റത്തു നില്‍ക്കണം. എന്തു വലിയ എക്യുമിനിസം!!
ഇനി ഒരു പ്രശ്‌നം! ഓരോ ആരാധനക്കാര്‍ക്കും പ്രത്യേകം പ്രത്യേകം പണപ്പെട്ടിവേണ്ടേ!
കത്തോലിക്കരില്‍ തന്നെ പ്രശ്‌നമുണ്ടാകാം. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതാതിര്‍ത്തിയിലാണ്. ഇവിടെ പൃഷ്ഠാഭിമുഖ കുര്‍ബാന മാത്രമേ അനുവദിച്ചിട്ടുള്ളൂ. മുഖാമുഖ കുര്‍ബാനക്കാരായ എറണാകുളം രൂപതക്കാര്‍ വന്നാല്‍ ആ വിധം കുര്‍ബാന ചൊല്ലാന്‍ അനുവദിക്കുമോ?
ഏതായാലും ഏര്‍പ്പാട് ഒന്നാംതരമായി. നമ്മുടെ പല പട്ടണങ്ങളിലും എന്തുകൊണ്ട് ഇങ്ങനെ തവണവച്ച് കുര്‍ബാന ചൊല്ലുന്ന ഏര്‍പ്പാട് തുടങ്ങിക്കൂടാ? മെത്രന്മാര്‍ ഒന്നുകൂടിയാലോചിച്ചാല്‍ ഈ പള്ളികളുടെ പെരുപ്പം ഒന്നു കുറഞ്ഞു കിട്ടിയേനേ!

Categories: Humor Quotes