പള്ളിയും പട്ടക്കാരും XVII

ഇന്നത്തെ സെമിനാരി പരിശീലനവും സമ്പ്രദായവും തികച്ചും അക്രൈസ്തവമാണെന്ന് തോന്നുന്നു. ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് ജനമദ്ധ്യത്തിലായിരുന്നു. അവരെ ഫിലോസഫിയും തിയോളജിയും ലത്തീനും ഗ്രീക്കും ഒന്നും പഠിപ്പിച്ചില്ല. ആചാരാനുഷ്ഠാനങ്ങളും ദൈവത്തെ ആരാധിക്കുന്നതിനുള്ള പ്രത്യേക ക്രമവും അവിടുന്ന് ആവിഷ്‌ക്കരിച്ചില്ല. ദൈവം മനുഷ്യനില്‍ നിന്ന് അകന്ന് ആരാധന ആവശ്യപ്പെട്ടുകൊണ്ട് മാറിനില്‍ക്കുന്ന സത്തയായും അവിടുന്ന് കണ്ടില്ല. മനുഷ്യ സേവനത്തിലൂടെ ഈശ്വര സേവ നടത്താനായിരുന്നു അവിടുത്തെ കല്പന.

പള്ളിയോടും പട്ടക്കാരോടും അടുക്കരുത്, ഓശാന സെപ്റ്റംബര്‍ 1981

Categories: Quote of the day