അധാര്‍മ്മികതയുടെ പരിസരമലിനീകരണം XI

കോളേജുകളില്‍ നിര്‍ലജ്ജം നിയമ വിരുദ്ധമായി കൈക്കൂലി വാങ്ങി മാന്യത നടിച്ച് സമൂഹത്തില്‍ ചരിക്കുന്ന പുരോഹിതതാഭാസങ്ങളും, ”പൊന്നും വെള്ളിയും എനിക്കില്ല” എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞ പത്രോസിന്റെ അനന്തരാവകാശികള്‍ എന്നു പറഞ്ഞ് സ്വര്‍ണ്ണമാലയും സ്വര്‍ണ്ണ മോതിരവും സ്വര്‍ണ്ണ വടിയും ധരിച്ച് സമൂഹത്തില്‍ ക്രിസ്തുവിന്റെ പ്രതിനിധികളായി ചരിക്കുന്ന മെത്രാന്മാരും ദാരിദ്ര്യം, അനുസരണ, ബ്രഹ്മചര്യം എന്നീ ത്രിവിധ വ്രതങ്ങള്‍ എടുത്ത ശേഷം സമ്പത്തില്‍ മുങ്ങിക്കുളിച്ചു കിടക്കുന്ന സന്യാസാഭാസങ്ങളും 100% ആദായത്തില്‍ ബൈബിള്‍ കച്ചവടം നടത്തുന്ന ക്രൈസ്തവ ബുക്സ്റ്റാളുകളും ആത്മഹത്യക്കും കൊലപാതകത്തിനും ധീരതയുടെ പരിവേഷം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണശാലകളും ക്രൈസ്തവസമൂഹത്തില്‍ വമിപ്പിക്കുന്ന അധാര്‍മ്മികതയുടെ മലിനീകരണത്തില്‍ ഇന്ന് കത്തോലിക്കാ സമുദായാംഗങ്ങള്‍, ധാര്‍മ്മികതയുടെ ആരോഗ്യമില്ലാതെ വലയുകയാണ്.

 

Categories: Quote of the day