Quote of the day

Back to homepage
Quote of the day

‘പത്രോസിന്റെ പാറ’

‘പത്രോസിന്റെ പാറ’ ‘പാറപോലെ ഉറച്ചതാണെന്നും’ അതിനു മാറ്റം ആവശ്യമില്ലെന്നും വാദിക്കുന്നവര്‍, സഭയെ അതിന്റെ സാമൂഹികാര്‍ഥത്തില്‍ കാണാന്‍ ശ്രമിക്കാത്തവരാണ്. (ഞങ്ങളെപ്പറ്റി, ഓശാന, ഒക്ടോബര്‍ 1975, എഡിറ്റോറിയല്‍)

Quote of the day

ലൗകികബലഹീനതകള്‍ ഈ ലോകത്തിലുള്ള സഭയില്‍

ഈ ലോകത്തിലുള്ള സഭയില്‍ തീര്ച്ച്യായും ലൗകികബലഹീനതകള്‍ പ്രവേശിക്കുമെന്നതില്‍ സംശയമില്ല. (ഞങ്ങളെപ്പറ്റി, ഓശാന, ഒക്ടോബര്‍ 1975, എഡിറ്റോറിയല്)

Quote of the day

ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന സഭ

നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന സഭ, ബലഹീനരായ മനുഷ്യര്‍ ഉള്‍ക്കൊള്ളുന്നതും അവരാല്‍ത്തന്നെ നിയന്ത്രിക്കപ്പെടുന്നതും കാലദേശസംസ്‌കാരങ്ങളുടെ സ്വാധീനത്തില്‍പ്പെടുന്നതും മനുഷ്യനിര്‍മിതങ്ങളായ സ്ഥാപനങ്ങളും സംഘടനകളും സംഘടനാരൂപങ്ങളും നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ളതുമായ ഒന്നത്രെ. (ഞങ്ങളെപ്പറ്റി, ഓശാന, ഒക്ടോബര്‍ 1975, എഡിറ്റോറിയല്‍)

Quote of the day

മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ സാക്ഷിയായ സഭ

മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ സാക്ഷിയായ സഭ വിശുദ്ധവും ഏകവും സാര്വാലൗകികവും സംഘടനാനിബദ്ധമല്ലാത്തതുമാണ്. അതിന് മാറ്റമോ നവീകരണമോ പരിഷ്‌കാരമോ ആവശ്യമില്ല. ക്രിസ്തുവിന്റെ സനാതനനീതിയിലും വീണ്ടെടുപ്പിലും വിരാജിക്കുന്ന ഈ സഭയല്ല നമ്മുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട സഭ. (ഞങ്ങളെപ്പറ്റി, ഓശാന ഒക്ടോബര്‍ 1975, എഡിറ്റോറിയല്)

Quote of the day

സഭയുടെ ഭൗതികഘടന

സഭ ദൈവസ്ഥാപിതമാണ്. അത് ക്രിസ്തുവിന്റെ മനുഷ്യരക്ഷാകരപ്രവൃത്തിയുടെ തുടര്‍ച്ചയാണ്. ഈ സഭയാകട്ടെ മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്നു. മനുഷ്യനിര്‍മിതമായ സംഘടനകളും സംഘടനാരൂപവും സ്ഥാപനങ്ങളും നിയമങ്ങളും ആണ് സഭയുടെ ഭൗതികഘടന. (ഞങ്ങളെപ്പറ്റി, ഓശാന, ഒക്ടോബര്‍ 1975, എഡിറ്റോറിയല്‍)

Quote of the day

പിശാചിന്റെ തട്ടിപ്പാ

കത്തോലിക്കാസഭാ’വിശ്വാസികള്‍’ക്കു തിരുസ്സഭ അപ്രമാദിത്വവരമുള്ള ഒരു സംഘടനയാണ്. തന്മൂലം, സഭാപരിഷ്‌കരണമെന്നോ നവീകരണമെന്നോ ഒക്കെപ്പറഞ്ഞാല്‍, ‘പിശാചിന്റെ തട്ടിപ്പാ’യാണ് ചിലര്‍ അതിനെ വീക്ഷിക്കുക. ഇവര്‍ യാഥാര്‍ഥ്യം വിസ്മരിക്കുന്നവരാണ്. (ഞങ്ങളെപ്പറ്റി, ഓശാന, ഒക്ടോബര്‍ 1975, എഡിറ്റോറിയല്‍)