Quote of the day

Back to homepage
Quote of the day

പള്ളിയും പട്ടക്കാരും XV

എന്തിനുവേണ്ടി ഈ സേവനശ്രേണി സ്ഥാപിച്ചിരിക്കുന്നുവോ അതിന് ഇന്ന് ആ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ കഴിയാതെ പോകുന്നു. പള്ളിയും പട്ടക്കാരനും വിശ്വാസം നിലനിര്‍ത്താന്‍ ഉപകരിക്കുന്നില്ല എന്നു മാത്രമല്ല പലപ്പോഴും ഇടര്‍ച്ചയുണ്ടാക്കുന്ന ഘടകങ്ങളായിത്തീര്‍ന്നു. ഇതിന് എന്താണ് കാരണം?  

Quote of the day

പള്ളിയും പട്ടക്കാരും XIV

ഒരു ആതുര ശുശ്രൂഷാകേന്ദ്രം സ്ഥാപിക്കപ്പെടുന്നത് മനുഷ്യരുടെ ആരോഗ്യം നിലനിര്ത്താനാണ്. ഒരു ഡോക്ടറുടെ പ്രസക്തിയും അതുതന്നെ. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ ഡോക്ടറെ കാണുകയോ ചെയ്താല്‍ അനാരോഗ്യമായിരിക്കും ഫലം എന്ന ചിന്ത ജനങ്ങള്ക്കുണ്ടായാല്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടപ്പെടും. അതുപോലെയാണ് ഇന്ന് കത്തോലിക്കാ

Quote of the day

പള്ളിയും പട്ടക്കാരും XIV

മനോഹരമായ ജെറുസലേം ദേവാലയത്തെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ നശിപ്പിച്ച ക്രിസ്തുവിന് കലാസൗഭഗമുള്ള ആലയങ്ങള്‍ തന്റെ വചന പ്രചരണത്തിന് ആവശ്യമാണെന്ന് തോന്നുന്നില്ല.

Quote of the day

പള്ളിയും പട്ടക്കാരും XIII

ഇന്ന് യൂറോപ്പിലെ പല വന്കിട പള്ളികള്ക്കും ഈ വിന വന്നു ഭവിച്ചിട്ടുണ്ട്. എന്തിന് സെന്റ് പീറ്റേഴ്‌സ് ദേവാലയം ഇന്ന് ഒരു പ്രാര്ത്ഥനാ കേന്ദ്രം എന്ന നിലയില്ല ജനങ്ങളെ ആകര്ഷിക്കുന്നത്. അമൂല്യങ്ങളായ കലാസൃഷ്ടികളുടെ മ്യൂസിയം എന്ന നിലയില്‍ മാത്രമാണ്.

Quote of the day

പള്ളിയും പട്ടക്കാരും XII

അതിന്റെ പ്രൗഡിയും അലങ്കാരങ്ങളും മനുഷ്യന്റെ ഉപരിപ്ലവ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്നവ ആണെങ്കിലും, അത് മനുഷ്യനെ സംസ്‌ക്കരിക്കുന്നതിനും വികാരങ്ങള്ക്ക് രൂപം കൊടുക്കുന്നതിനും ഇന്ന് ഉതകുന്നില്ല. അതിന് ഉതകാത്തിടത്തോളം കാലം പള്ളി എന്ന സൗധത്തിന് ക്രൈസ്തവമായ യാതൊരു പ്രസക്തിയും ഇല്ല.

Quote of the day

പള്ളിയും പട്ടക്കാരും XI

നിര്ഭാഗ്യവശാല്‍ പള്ളിക്കും പട്ടക്കാരനും ഈ വശ്യത കേരളത്തില്‍ ഇല്ലാതായി തീര്ന്നിരിക്കുകയാണ്. ഈ അടുത്ത കാലത്ത് പാലായിലെ പഞ്ചനക്ഷത്ര കത്തിഡ്രലിലേയ്ക്ക് പലരും പോകുന്നത് കാണാം. ”നിങ്ങള്‍ എന്തിന് പോകുന്നു” എന്ന് ചോദിച്ചാല്‍ ഉത്തരം പലപ്പോഴും ”പള്ളി കാണാന്‍” എന്നായിരിക്കും. അതായത് പള്ളി ഇന്നൊരു

Quote of the day

പള്ളിയും പട്ടക്കാരും X

പട്ടക്കാരന്‍ അകലെ നിന്ന് നോക്കുമ്പോള്‍ ബഹുമാന്യനും അടുക്കുംതോറും വൈകൃതങ്ങള്‍ അനാവരണം ചെയ്ത് ഭയപ്പെടുത്തുന്നവനും ആണ് എന്ന ആശയമാണ് ഈ ചൊല്ലില്‍ ഉള്ക്കൊുണ്ടിരിക്കുന്നത്. ”മദര്‍ തെരേസയോടോ, മഹാത്മാഗാന്ധിയോടോ, അടുക്കരുത്. അടുത്താല്‍ നിങ്ങള്ക്ക്് അവരോടുള്ള ബഹുമാനം കുറയും” എന്ന് ആരും പറയാറില്ല. അവരെ സമീപിക്കുന്നവര്‍

Quote of the day

പള്ളിയും പട്ടക്കാരും IX

അപ്പോള്‍ പ്രാദേശികസഭകള്‍ അഥവാ ഇടവകകള്‍ ക്രിസ്തുവചനങ്ങളുടെ അനുസ്യൂതമായ പ്രബോധനങ്ങളിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിനുള്ള കേന്ദ്രങ്ങളായിരിക്കണം. ഈ അനുസ്യൂതമായ വചനപ്രബോധനത്തിന്റെ കാന്താകര്ഷണത്തില്‍ ജനങ്ങളെ ഒന്നിച്ചു നിര്ത്തേ ണ്ട വേദിയാണ് പള്ളി. അതിന് ഭരമേല്പിക്കപ്പെട്ടവനാണ് പട്ടക്കാരന്‍. ”പള്ളിയോടും പട്ടക്കാരോടും അടുക്കരുത്” എന്ന് എല്ലാവരും പ്രാവര്ത്തികമാക്കുന്ന ഈ

Quote of the day

പള്ളിയും പട്ടക്കാരും VIII

ക്രിസ്തു പറഞ്ഞു: ”സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: എന്റെ വചനം കേള്ക്കുംകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവര്ക്ക് നിത്യജീവനുണ്ട്. (യോഹ: 5:24) ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകള്‍ പാലിക്കുക’. (യോഹ: 14:15) ”എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ വചനം പാലിക്കും………

Quote of the day

പള്ളിയും പട്ടക്കാരും VII

ക്രിസ്തു പറഞ്ഞു:”പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തില്‍ നിന്ന് വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?” (യോഹ: 5:44) പരസ്പരം മഹത്വം സ്വീകരിക്കുക എന്നതാണ് ക്രൈസ്തവ കൂട്ടായ്മയുടെ അദൃശ്യമെങ്കിലും അടിസ്ഥാനപരമായ ലക്ഷ്യം.