Humor Quotes

Back to homepage
Humor Quotes

തമുക്കു നേര്‍ച്ച കിട്ടിയില്ലെങ്കില്‍…

കുമാരനല്ലൂര്‍ക്കാര്‍ തുടര്‍ന്നും തമുക്കു നേര്‍ച്ച നടത്തട്ടെ! തമുക്കു നേര്‍ച്ച നിര്‍ത്തിയാല്‍ കുടുംബ സമാധാനം തകരുമെന്നവര്‍ കരുതുന്നെങ്കില്‍, അല്ലെങ്കില്‍ ആണ്ടോടാണ്ട് ”തമുക്കു” കിട്ടിയില്ലെങ്കില്‍ കുടമാളൂര്‍ മുത്തിയമ്മ (കര്‍മ്മലകുസുമം ഫെബ്രുവരി) കുമാരനല്ലൂര്‍ക്കാരുടെ കുടംബസമാധാനം തകര്‍ത്തുകളയുമെന്ന് കരുതുന്നെങ്കില്‍ കെങ്കേമമായി നടത്തട്ടെ.  

Humor Quotes

തമുക്കുനേര്‍ച്ചയില്‍ ക്രിസ്തു പ്രീണിതനാകുമോ?

തമുക്കു നേര്‍ച്ച ക്രിസ്തുവിന്റെ പഠനങ്ങള്‍ക്ക് അനുയോജ്യമാണോ? നേര്‍ച്ചയുടെ അടിസ്ഥാന ഉദ്ദേശം പ്രീതിപ്പെടുത്തലാണല്ലോ. പെസഹാ വ്യാഴാഴ്ച നടത്തപ്പെടുന്ന ഈ തമുക്കു നേര്‍ച്ചയില്‍ ക്രിസ്തു പ്രീണിതനാകുമോ? പുണ്യവാന്മാര്‍ക്കും ദൈവത്തിനും ഈ ”തമുക്കിനോട്” പെസഹാ വ്യാഴാഴ്ച ദിവസം എന്തെങ്കിലും പ്രത്യേക കൊതിയും താല്പര്യവുമുണ്ടോ?  

Humor Quotes

ശരീരം വേദനിക്കുന്ന പണി

നേരത്തേ കാല് വൃത്തിയായി കഴുകിയ പന്ത്രണ്ടുപേരുടെ കാലു കഴുകുന്നതുപോലെയല്ല, കുരിശും ചുമന്നുള്ള നടപ്പ്. ശരീരം വേദനിക്കുന്ന പണിയാണ്. അതൊന്നും മെത്രാന്മാര്‍ ചെയ്യുകയില്ല. നിര്‍ബന്ധിച്ചാല്‍ ഒരു ഫോറിന്‍ കാറില്‍ ഒരു കൂരിശു കയറ്റി വെച്ച് തിരുനക്കര എത്തിച്ച് വെല്‍വെറ്റ് പൊതിഞ്ഞ കുരിശില്‍, മുതലവായന്‍

Humor Quotes

മെത്രാന്റെ തിരുക്കാല്‍

മെത്രാന്റെ തിരുക്കാല്‍ നീന്താനുള്ളതല്ല. മറ്റുള്ളവരെക്കൊണ്ട് തിരുമ്മിക്കാനുള്ള പരിശുദ്ധ അവയവമാണെന്നറിഞ്ഞുകൂടെ! അവര്‍ പുണ്യം നേടുന്നതിനല്ലേ നമ്മോടു 10 രൂപാ വാങ്ങി കുര്‍ബ്ബാന ചൊല്ലുന്നത്. 1 രൂപാ വാങ്ങി ഒപ്പീസു നടത്തുന്നത്. കാശുവാങ്ങി അന്നീദാ നടത്തുന്നത്. പൊന്നിന്‍ കുരിശ് കഴുത്തില്‍ തൂക്കുന്നത്. നമ്മേ മോതിരം

Humor Quotes

കൗണ്‍സിലിങ്ങിന്റെ രോമാഞ്ചം

കൗണ്‍സിലിങ്ങിന്റെ രോമാഞ്ചംപൂണ്ട അനുഭവങ്ങളുമായി ഒന്നിനു പിറകേ ഒന്നായി സെമിനാറുകളും കൗണ്‍സിലിങ്ങുകളും നടത്തുന്ന അച്ചന്മാര്‍ ഇന്ന് ഒരു പുഷ്പത്തില്‍നിന്നും മറ്റൊരു പുഷ്പത്തിലേക്ക് ‘കൗണ്‍സിലിങ്ങിനായി പറക്കുന്ന വണ്ടുകളെപ്പോലെ’ ആമോദചിത്തരാണ്. യഥാര്‍ഥത്തില്‍ മെത്രാന്‍ ഒരു കൗണ്‍സിലിങ്ങിലൂടെ ഇവരുടെ മനഃശാസ്ത്രം ഒന്നു മനസ്സിലാക്കുന്നത് നന്ന്.  

Humor Quotes

വിനകള്‍ എത്ര

വിവാഹത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ശാരീരിക കടമകളെക്കുറിച്ച് സംസാരിക്കാന്‍ അച്ചന്മാര്‍ തയ്യാറാകാതിരിക്കുന്നത് അല്ലേ നല്ലത്. (അവര്‍ക്ക് പ്രായോഗിക പരിചയം ഇല്ലല്ലോ.) പലര്‍ക്കും ഇന്ന് കൗണ്‍സിലിങ്ങ്, അതും അവിവാഹിതരായ പെണ്‍കുട്ടികളുടെ കൗണ്‍സിലിങ്ങ് ഒരു ഹരമായി തീര്‍ന്നിട്ടുണ്ട്. ഇത് വരുത്തിവയ്ക്കുന്ന വിനകള്‍ എത്രയെന്ന് വിവരിക്കാന്‍ വിഷമമാണ്.

Humor Quotes

എത്ര എത്ര പരാതികള്‍

ചെറുപ്പക്കാരായ കൊച്ചച്ചന്മാര്‍ സ്ത്രീകളുമായി നടത്തുന്ന കൗണ്‍സിലിങ്ങുകളെക്കുറിച്ച് എത്ര എത്ര പരാതികള്‍ പൊതുജനമധ്യത്തില്‍ പ്രചരിച്ചുവരുന്നു. കുടുംബജീവിതത്തെ സുസ്ഥിരമാക്കുവാനല്ല, അതിനെ തകര്‍ക്കുവാനാണ് ഈ കൗണ്‍സിലിങ്ങുകാര്‍ക്ക് കഴിഞ്ഞത്.  

Humor Quotes

മാനസികമായി പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവര്‍

ബുദ്ധിയേക്കാളേറെ കൈമണി കൈമുതലായുള്ള ചിലര്‍ റോമില്‍പോയി ”സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ മാതാവ് ധരിച്ചിരുന്ന വസ്ത്രത്തെപ്പറ്റിയും” ”യൗസേപ്പ് പിതാവിന്റെ താടിയുടെ നീളത്തെപ്പറ്റിയുള്ള പാരമ്പര്യ’ങ്ങളെക്കുറിച്ചും തീസിസുകള്‍ എഴുതി എന്തെങ്കിലും ഒരു ‘ഡി’വാങ്ങി പണ്ഡിതമ്മന്യന്‍ ആയി തിരിച്ചെത്തി കൈ നനയ്ക്കാതെയും കാലില്‍ മണ്ണുപുരളാതെയും അരമനയെ ചുറ്റിപ്പറ്റി ശിഷ്ട

Humor Quotes

‘വെള്ളിക്കോല്‍’

‘വെള്ളിക്കോല്‍’ എങ്ങനെ വെള്ളിയുടെ അഭാവത്താല്‍, പ്രസിദ്ധമാണോ അതുപോലെ മിശിഹായുടെ പഠനങ്ങളുടെ അഭാവത്താല്‍ ‘പള്ളി പ്രസംഗവും’ പ്രസിദ്ധമാണ്.  

Humor Quotes

തിരുക്കര്‍മ്മത്തിനു ചെല്ലുന്നതിനുള്ള ശിക്ഷ

ഇന്ന് ‘പള്ളിപ്രസംഗങ്ങള്‍’ എന്നാല്‍ വിശ്വാസി കുര്‍ബ്ബാന എന്ന തിരുക്കര്‍മ്മത്തിനു ചെല്ലുന്നതിനുള്ള ശിക്ഷയായ ഒരു ‘ബോറ്’ ആയിത്തീര്‍ന്നിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.