Humor Quotes

Back to homepage
Humor Quotes

പുരോഹിതന്‍ എടുത്തെറിയുന്ന ഒരു സമസ്യ

സഭാതലത്തില്‍ നവീകരണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ജനങ്ങളുടെ നേരെ പുരോഹിതന്‍ എടുത്തെറിയുന്ന ഒരു സമസ്യയുണ്ട്. ”നിങ്ങളൊന്ന് നന്നാക്. നല്ല പുരോഹിതരുണ്ടാകണമെങ്കില്‍ നല്ല കുടുംബങ്ങളുണ്ടാകണം. അതുകൊണ്ട് നിങ്ങള്‍, അല്‍മായര്‍ നന്നായെങ്കിലേ നല്ല വൈദികരുണ്ടാകൂ. തന്മൂലം, നിങ്ങള്‍ എല്ലാപേരും നന്നാകണം.” സഭാതലത്തില്‍ അഴിമതി നടന്നു എന്ന്

Humor Quotes

കൊങ്ങിണിയുടെ ഭാര്യയും മുതലയും

പണ്ടൊരു വ്യദ്ധനായ കൊങ്ങിണി സ്വാമിയുടെ യുവതിയായ ഭാര്യ നദിയില്‍ കുളിക്കാനിറങ്ങി. ഭാര്യയുടെ കാലില്‍ മുതല കടിച്ചു. ഭാര്യ ഉറക്കെ കരഞ്ഞു. വ്യദ്ധനായ കൊങ്ങിണി ഭാര്യയുടെ കൈ പിടിച്ചു വലിച്ചു. മുതല കൊങ്ങിണിയോടു പറഞ്ഞു പോലും വയസ്സായ കൊങ്ങിണിയ്‌ക്കെന്തിനാ ഭാര്യ !!!!  മുതലയുടെ

Humor Quotes

ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ മായി

ഇന്ന് കൂദാശ ഒരു ‘മാജിക്കല്‍ ഫോര്‍മുല’ യാണ്. അദൃശ്യമായ ദൈവാനുഗ്രഹം പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു നിമിത്തം. ഇതിന് ഒരു പുരോഹിതന്‍ ആവശ്യമാണെന്നതിനാല്‍ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ‘ശല്യ’ മായി അദ്ദേഹത്തെ സമൂഹം സ്വീകരിക്കുന്നു. സാമൂഹ്യാവശ്യങ്ങള്‍ക്ക് പള്ളി ആവശ്യമായതിനാല്‍ പള്ളിയും ഒഴിച്ചു കൂടാന്‍

Humor Quotes

പുണ്യവാളന്‍ തടിയായതുകൊണ്ട്…..

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം പൊന്നായതു കൊണ്ടാണ് കള്ളന്‍ കട്ടുകൊണ്ടുപോയത്. അരുവിത്തുറ പുണ്യവാളന്‍ തടിയായതുകൊണ്ട് ആരും കക്കുന്നില്ലെന്നു മാത്രം. ഒരു വിഗ്രഹത്തിനും ശക്തി ഇല്ല എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്.  

Humor Quotes

കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള ശക്തി

‘അരുവിത്തുറ വല്ല്യച്ചന്‍’ എന്ന പ്രതിഭാസം അക്രൈസ്തവമായ ചിന്തയുടെ മകുടോദാഹരണമാണ്.  ആ വിഗ്രഹത്തെ കൊത്തിയെടുത്ത കുമ്പിള്‍ത്തടിയുടെ ശേഷിച്ച ഭാഗത്തിലുള്ള  ശക്തി മാത്രമെ അതിനും ഉള്ളൂ. ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്നതുപോലെ അരുവിത്തുറ പുണ്യവാളന് യാതൊരു ശക്തിയും ഇല്ല.  

Humor Quotes

തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍….

നട തുറന്നുള്ള കുര്‍ബ്ബാനയെക്കാള്‍ ഒരു ഡിഗ്രി ശക്തി കുറഞ്ഞതാണ് നട തുറക്കാതെയുള്ള കുര്‍ബ്ബാന എന്ന ധാരണ പരത്തുന്നതും തെറ്റാണ്. അരുവിത്തുറയിലെ സെന്റ് ജോര്‍ജ്ജിന്റെ വിഗ്രഹം ഇരിക്കുന്ന തടിക്കൂടിന്റെ കതകു തുറന്നുവച്ചാല്‍ പുണ്യവാളന്‍ പ്രസാദിക്കും എന്ന അന്ധവിശ്വാസം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നത് ക്ഷമിക്കാനാകാത്ത കുറ്റമാണ്.

Humor Quotes

തരം താഴ്ത്തിയിട്ടും…..

4-ാം നൂറ്റാണ്ടില്‍ എവിടെയോ ജീവിച്ചിരുന്ന ഒരു വിശുദ്ധനാണു പോലും സെന്റ് ജോര്‍ജ്ജ്. ഈ അടുത്ത കാലത്ത് ഈ വിശുദ്ധന്‍ ജീവിച്ചിരുന്നോ എന്ന് സംശയമുണ്ടാകുകയും വിശുദ്ധന് ചുറ്റും വളര്‍ത്തിയെടുത്ത mythകള്‍ അവാസ്തവമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ വിശുദ്ധന്മാരുടെ പട്ടികയില്‍ നിന്ന് സെന്റ്

Humor Quotes

വിമോചിക്കാത്ത ദണ്ഡം

മൂല്യബോധനവും വ്യക്തിത്വവികസനവും മറക്കാമെങ്കില്‍ നമ്മുടെ വിദ്യാലയങ്ങള്‍ ഒന്നാംനിരയിലുണ്ട്. SSLC, PDC പരീക്ഷാഫലങ്ങള്‍ വരുമ്പോള്‍ ശ്രദ്ധിക്കൂ: നൂറുശതമാനം വിജയംവരിച്ച വിദ്യാലയങ്ങള്‍ മിക്കതും കത്തോലിക്കാസമൂഹത്തിന്റേതാണ്. സകലവിശുദ്ധരുടെ ലുത്തിനിയാ ചൊല്ലുന്നതുപോലെ ആ ലിസ്റ്റ് വായിച്ചവസാനിപ്പിക്കാം. ദണ്ഡവിമോചനംമാത്രം കിട്ടില്ല. വിമോചിക്കാത്ത ദണ്ഡം സമ്പാദ്യമായി കിട്ടുന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ

Humor Quotes

ഫോറിന്‍സുഖമറിഞ്ഞവന്‍

സാമൂഹ്യാവബോധം കുട്ടികളില്‍ വളര്‍ത്താന്‍ കത്തോലിക്കാവിദ്യാലയങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന നഗ്നസത്യം ഈ പഠനത്തില്‍ തെളിഞ്ഞുകാണുന്നു. വില്ലേജ് സ്‌കൂളില്‍ പഠിച്ച് റാങ്കുനേടി. ദരിദ്രകോടികളില്‍നിന്നു പിരിക്കുന്ന പണം ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പായികിട്ടി. ആ ഷിപ്പില്‍ മറുകരകടന്ന് വികസിതരാജ്യത്ത് സ്ഥിരതാമസം. ഫോറിന്‍സുഖമറിഞ്ഞവന്‍ ഗ്രാമവികസനത്തെ പുച്ഛിച്ചു തള്ളി.  

Humor Quotes

പ്രത്യേകം പ്രത്യേകം പണപ്പെട്ടിവേണ്ടേ!

നിലയ്ക്കല്‍ പള്ളിയിലും ഇതാ സമയമനുസരിച്ചുള്ള ആരാധനമുറ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഓരോ സമയം ഓരോ സഭകള്‍ക്ക്!!! കത്തോലിക്കാ അച്ചന്‍ ആരാധിക്കുമ്പോള്‍ മറ്റുള്ളവര്‍ പുറത്ത്, യാക്കോബായ അച്ചന്‍ ആരാധിക്കുമ്പോള്‍ മറ്റുള്ളവര്‍ മുറ്റത്തു നില്‍ക്കണം. എന്തു വലിയ എക്യുമിനിസം!! ഇനി ഒരു പ്രശ്‌നം! ഓരോ ആരാധനക്കാര്‍ക്കും പ്രത്യേകം