ദാരിദ്ര്യത്തിന്റെ മാമോന്‍പൂജ

പാലാ രൂപതയില്‍ പ്രവിത്താനം പള്ളി ഇടവകയില്‍ പെട്ട കുഴിഞ്ഞാലില്‍ കുടുംബാംഗമായിരുന്ന മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ വൈദികനായതുശേഷം അദ്ദേഹം തിരുവനന്തപുരം സീറോ മലങ്കര രൂപതയില്‍ ജോലി ചെയ്യുകയായിരുന്നു. 80-ാം  വയസ്സില്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം നിര്യാതനായി. തിരുവനന്തപുരം അതിരൂപതയിലെ പ്രശസ്തനായ വൈദികനെന്ന നിലയില്‍ മോണ്‍സിഞ്ഞോര്‍ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു.

മേരിയുടെ പുത്രിമാര്‍

ഫാ. കുഴിഞ്ഞാലില്‍ ആയിരുന്നു തിരുവനന്തപുരം രൂപതയില്‍ സ്ഥാപിതമായിരിക്കുന്ന മേരീപുത്രിമാര്‍ എന്ന സഭയുടെ സ്ഥാപകന്‍. കത്തോലിക്കാസഭയിലെ മറ്റു സന്യാസിനി സഭകള്‍ പോലെ തന്നെ ദാരിദ്ര്യം കന്യാവ്രതം അനുസരണ എന്ന മൂന്ന് വ്രതങ്ങളും നാവു കൊണ്ട് സത്യപ്രതിജ്ഞ ചെയ്തു സ്വീകരിച്ചവരാണ് ഈ മേരീ പുത്രിമാരും. മോണ്‍സിഞ്ഞോര്‍ കുഴിഞ്ഞാലില്‍ മേരീപുത്രിന്മാരുടെ ഈ സന്യാസിനി സഭയുടെ വളര്‍ച്ചയ്ക്കായി ജീവിതം ഒഴിഞ്ഞുവെച്ചു.

ദാരിദ്ര്യം വ്രതമാണെങ്കിലും എല്ലാ സന്യാസസഭകളും ആദ്യം സമ്പാദിക്കുന്നത് സമ്പത്താണെന്ന കാര്യത്തില്‍ സംശയമില്ല. സമ്പത്തും സ്ഥാപനങ്ങളുമില്ലെങ്കില്‍ പിന്നെ സന്യാസത്തിനെന്തര്‍ഥം ? ഭൂമിയില്‍ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്കായി സംഭരിച്ചുവെയ്ക്കരുത്. അവിടെ അവയെ കീടങ്ങലും തുരുമ്പും തിന്നു നശിപ്പിക്കും. കള്ളന്മാര്‍ കുത്തിക്കവര്‍ന്നു കൊണ്ടു പോവുകയും ചെയ്തു. കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കാത്തതും കള്ളന്മാര്‍ കവര്‍ച്ച നടത്താത്തുമായ സ്വര്‍ഗത്തില്‍ നിനക്കായി നിക്ഷേപങ്ങള്‍ കരുതിവെക്കുക. കാരണം നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹ്യദയവും. എന്നും ദൈവത്തേയും മാമോനെയും ഒപ്പം സേവിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.  എന്നും മറ്റും മണ്ടനായ ക്രിസ്തു പറഞ്ഞിട്ടുണ്ടെങ്കിലും ആ ക്രിസ്തുവിനു വേണ്ടി സ്വര്‍ണ്ണത്തില്‍ കുസ്‌തോദി തീര്‍ത്ത് തുരുമ്പിക്കാത്ത സ്റ്റീല്‍ സക്രാരി പണിത് അനവരതം ആരാധിക്കുമ്പോള്‍ കുറച്ചു സമ്പത്ത് കുന്നു കൂട്ടി വെച്ച് സുഖിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മേരീപുത്രിമാര്‍ ചോദിക്കുന്നത്.

194ദ- ല്‍ മേരീപുത്രിമാരുടെ സ്ഥാപകനായ ഫാ. കുഴിഞ്ഞാലില്‍ തനിക്കുള്ള സമ്പാദ്യം മുഴുവന്‍ ഒരു വില്‍പത്രത്തിലൂടെ മേരീപുത്രിമാര്‍ക്ക് സംഭാവനയായി നല്‍കി. മേരീപുത്രിമാര്‍ സന്തോഷിച്ചു. ദാരിദ്ര്യം ആത്മാവിലാക്കി ജീവിതം സുഖപൂര്‍ണമാക്കാന്‍ സഹായിച്ച കുഴിഞ്ഞാലില്‍ അച്ചനുവേണ്ടി പ്രാര്‍ഥിക്കുകയും കൂടുതല്‍ സ്വത്ത് സമ്പാദിച്ചു തരുന്നതിന് അദ്ദേഹത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.

1950-ല്‍ ഫാ. കുഴിഞ്ഞാലില്‍ ഒരു ധനനിശ്ചയാധാരത്തിലൂടെ താന്‍ നേടിയ സമ്പത്തു മുഴുവന്‍ മേരീപുത്രിമാരുടെ വിവിധ ഭവനങ്ങള്‍ക്കായി സംഭാവന ചെയ്തു. 85 ഏക്കര്‍ സ്ഥലം മേരീപുത്രിമാര്‍ ഈ ദൈവാനുഗ്രഹത്തെ രണ്ടുകയ്യും നീട്ടി വാങ്ങി സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചു. !!!

അങ്ങനെ മേരീപുത്രിമാര്‍ സമ്പത്തിന്റെ നടുവില്‍ ദ്രിദ്ര്യാരൂപിയില്‍ കഴിഞ്ഞുവരവേ മോണ്‍. കുഴിഞ്ഞാലില്‍ 1983-ല്‍ നിത്യനിദ്ര പ്രാചിച്ചു. തുടര്‍ന്ന് മേരീപുത്രിമാര്‍ ഫാ. കുഴിഞ്ഞാലിലിന്റെ കബറിടത്തില്‍ തിരി കത്തിക്കയും മറ്റുള്ളവരെക്കൊണ്ട് തിരി കത്തിപ്പിക്കുകയും ചെയ്ത് അത്ല്‍ നിന്നും ചില്ലറ വരുമാനങ്ങളെല്ലാം നേടി.

1950-ല്‍ 85 ഏക്കര്‍ സ്ഥലം മേരീപുത്രിമാര്‍ വസിക്കുന്ന വിവിധ മഠങ്ങള്‍ക്കു സംഭാവന ചെയ്ത ശേഷം അദ്ദേഹത്തിന്റെ സ്വന്ത സമ്പാദ്യമായി 12 ഏക്കര്‍ സ്ഥലവും മറ്റു ചില സ്ഥാപനങ്ങളുമുണ്ടായിരുന്നു. തന്റെ ജന്മസ്ഥലമായ  പ്രവിത്താനത്ത് എന്തെങ്കിലും പൊതുസ്ഥാപനം നടത്താന്‍  അത് വിനിയോഗിക്കണമെന്ന് അദ്ദേഹം തന്റെ സഹോദരനോട് പറഞ്ഞിരുന്നു.

ഈ സമ്പത്ത് മേരിപുത്രിമാര്‍ക്ക് ഭാഗം ചെയ്തു കൊടുത്തിരുന്നില്ല

ഈ സംഭവം എല്ലാം നടക്കുന്നത് മദ്രാസ് സ്റ്റേറ്റില്‍പെട്ട മാര്‍ത്താണ്ടം എന്ന സ്ഥലത്താണ്.

മോണ്‍സിഞ്ഞോര്‍ കുഴിഞ്ഞാലില്‍ മരിച്ചയുടനെ അദ്ദേഹത്തിന്റെ രണ്ടു മുറികളും പെട്ടിയും എല്ലാം മേരീപുത്രിമാര്‍ പ്രാര്‍ഥനാപൂര്‍വം ഏറ്റെടുത്തു. അദ്ദേഹം ഒരു ഇടവക വൈദികനായിരുന്നു. തന്മൂലം നിയമപരമായി അദ്ദേഹത്തിന്റെ കടങ്ങള്‍ക്കും ധനത്തിനും ഉത്തരവാദി സഹോദരനായിരുന്നു. എങ്കിലും മേരീപുത്രിമാര്‍ക്ക് നിയമം നോക്കേണ്ടതില്ലല്ലോ.

പക്ഷേ അദ്ദേഹത്തിന്റെ കുര്‍ബാനടക്കം സംബന്ധിച്ച ഗ്രന്ഥം തുറന്നുവായിച്ചപ്പോള്‍ മേരീപുത്രിന്മാര്‍ക്ക് സങ്കടമായി .കാരണം ചൊല്ലിതീര്‍ക്കാനായി വാങ്ങിയ  കുര്‍ബാനവകയില്‍ 9614 രൂപായ്ക്കുള്ള കുര്‍ബാനക്കടം അദ്ദേഹത്തിനുണ്ട്. ഈ പണത്തിനുള്ള കുര്‍ബാന ചൊല്ലിത്തീര്‍ക്കാത്ത പക്ഷം അദ്ദേഹം ബെസ്പ്യക്കാനായില്‍ കിടന്നു പൊരിയും. നല്ലവനായ അദ്ദേഹം ബെസ്പ്യക്കാനായില്‍ കിടന്നു ദഹിക്കാതെ പൊരിയുന്നതിനെക്കുറിച്ച്  ചിന്തിക്കാന്‍ മേരീപുത്രിമാര്‍ക്ക് കഴിഞ്ഞില്ല. ഉടനെ അച്ചന്റെ സഹോദരപുത്രന്മാരെ വിളിച്ച് അച്ചന്റെ ബെസ്പൃക്കാന വേദനയെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തി. അവര്‍ക്കും പിത്യസഹോദരന്‍ ബെസ്പ്യക്കാനായില്‍ തീയില്‍ കിടന്നു പെരിയുന്നത് സങ്കടകരമായിരുന്നു. സഹോദരപുത്രന്മാര്‍ 9614 രൂപാ മേരീപുത്രിമാര്‍ക്ക് കൊടുത്ത്  അച്ചനെ സ്വര്‍ഗത്തിനര്‍ഹനാക്കി.

ജീവിതകാലം മുഴുവന്‍ മേരീപുത്രിമാര്‍ക്കുവേണ്ടി  അധ്വാനിച്ചെങ്കിലും നേടിയ സമ്പത്ത് 85 ഏക്കര്‍ സ്ഥലം ധനനിശ്ചയാധാരപ്രകാരം തങ്ങള്‍ക്കു ലഭിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ കുര്‍ബാനക്കടം കുഴിഞ്ഞാലില്‍ തറവാട്ടില്‍ നിന്നു വീട്ടേണ്ടി വന്നു.

അങ്ങനെ അച്ചന്റെ ആത്മാവിനെ ബെസ്പൃക്കാനായില്‍ നിന്നും മേരീപുത്രിമാര്‍ രക്ഷപെടുത്തി. എന്നിട്ടും തീര്‍ന്നില്ല പ്രശ്‌നം അച്ചന്റെ പേരില്‍ ഇന്യും കിടക്കുന്നു 12 ഏക്കര്‍ സ്ഥലവും മറ്റുലൊട്ടിലൊടുക്കുകളും . അതങ്ങിനെ വിടാന്‍ പാടില്ല. അച്ചന്റെ ആത്മാവിനെ രക്ഷിക്കാനുള്ള 9614 രൂപാ കൈപ്പറ്റിക്കഴിഞ്ഞപ്പോള്‍ മേരീപുത്രിമാര്‍ സ്റ്റൈലായി അച്ചന്റെ 12 ഏക്കര്‍ സ്ഥലവും സ്വന്തമാക്കി.

അങ്ങനെ ഇപ്പോള്‍ മേരീപുത്രിന്മാര്‍ ദാരിദ്ര്യം ആത്മാവില്‍ ഒതുക്കി ദിവസവും പ്രാര്‍ഥിക്കുന്നു. സക്രാരിയില്‍ ഒളിഞ്ഞിരിക്കുന്ന കര്‍ത്താവിനെ ഞെളിഞ്ഞിരുന്നാരാധിക്കുന്നു.!!!

ഇതെല്ലാം നടന്നിട്ടും ഹരിപഞ്ചാനന് സമാനമായ തിരുവനന്തരപുരം ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് , കാതോലിക്കോസിന്റെ തൊപ്പി  സ്വപ്നം കണ്ട് ഭക്തിപൂര്‍വം ബെന്‍സുകാറില്‍ തിരുവന്തപുരത്തും ബാക്കിസമയം ജെറ്റ് പ്ലെയിനിലും ലോകമെമ്പാടും കര്‍ത്താവിന്റെ  രാജ്യം വികസിപ്പിക്കാന്‍വേണ്ടി പറന്നു നടക്കുന്നു.

എല്ലാം കര്‍ത്താവിന്നു വേണ്ടി!!!!!

 

Categories: Article