അല്‍മായരുടെ അവകാശങ്ങള്‍

ഈ ലക്കം ഓശാനയില്‍, 1982-ല്‍ തായ്‌ലണ്ടിലെ സാംപറാനില്‍വച്ചു കൂടിയ ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ച പ്രബന്ധം തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഇത് ഓരോ അല്‍മായനും മെത്രാന്മാരും അച്ചന്മാരും സശ്രദ്ധം പഠിക്കേണ്ട ഒരു പ്രബന്ധമാണ്.
കേരള ക്രൈസ്തവസഭയ്ക്ക് ക്രൈസ്തവസന്ദേശത്തോളംതന്നെ പഴക്കമുണ്ട്. ഭാരതത്തിന്റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍ 16 നൂറ്റാണ്ടുകാലം സ്വന്തം തനിമയില്‍ സഭ വളര്‍ന്നു. എന്നാല്‍ കേരളസഭയുടെമേല്‍ പാശ്ചാത്യസഭ ആധിപത്യം ആരംഭിച്ച നാള്‍മുതല്‍ നാം തനിമയും സ്വന്ത സംസ്‌കാരവും നഷ്ടപ്പെട്ട ഒരു ജനതയായി തീര്‍ന്നു. ഇടവകയില്‍ നിലനിന്നുപോന്ന  വളം വലിച്ചു വളര്‍ന്ന പാശ്ചാത്യസഭയുടെ സംവിധാനത്തെ കേരളത്തിലെ സഭയുടെമേല്‍ കെട്ടിവച്ചപ്പോള്‍ സഭയ്ക്ക് നഷ്ടപ്പെട്ടത് തനിമയുടെ സൗന്ദര്യമാണ്; സ്വത്വത്തിന്റെ ചൈതന്യമാണ്. പോര്‍ട്ടുഗീസുകാരുടെ വരവിനുമുന്‍പ് കേരളസഭയില്‍, ഇടവക (കൂട്ടായ്മ)യില്‍ എല്ലാ വിശ്വാസികളും തുല്യരായിരുന്നു. അധികാരവാഴ്ചയുണ്ടായിരുന്നില്ല. ഉത്തരവാദിത്വങ്ങളുടെ വിഭജനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നാകട്ടെ, അല്‍മായര്‍ സഭാധികാരത്തിന്റെ സഹായി മാത്രമാണ്. അവര്‍ക്ക് സഭയില്‍ പൂര്‍ണ്ണ അംഗത്വമില്ലതന്നെ. ഈ വ്യവസ്ഥ തികച്ചും അക്രൈസ്തവമാണ്.
തായ്‌ലണ്ടിലെ സാംപറാനില്‍വച്ച് 1982 ഒക്‌ടോബര്‍ 20-27 വരെ തീയിതികളില്‍ സമ്മേളിച്ച ഏഷ്യയിലെ ബിഷപ്പുമാരുടെ കോണ്‍ഫ്രന്‍സില്‍ ചര്‍ച്ചയ്ക്കുവന്ന ചര്‍ച്ചാ പ്രബന്ധത്തില്‍ ഇങ്ങനെ കാണുന്നു: ‘Gone are the days when lay activity in the Church, e.g, Catholic Action, was defined as ‘the praticipation of the laity in the apostolate of the hierarchy,’ as if the lay person did not posses in his/her own Christian person a full role in the mission of the Church. The lay person was the ‘assistant’, and so, more after the manner of a ‘helper,’ helpfull but ultimately lacking any spiritual capacity or personal responsibility for the task entrusted by ordination – the only way recognized – the task of the apostolate. Perhaps this may be somewhat exaggerated, but indeed the con-comitant attitudes of not being included in the mainstream of this apostolate by way of sharing in responsibility for the outcome., of being only among those ‘who serve who only stand and wait-all those signs and sufferings of belonging as a full member – were dispensed with.The time has come to jettison the word ‘assistant’ from our theological baggage – whether it be assistant bishop, assistant parish priest, or, in our case here, pastoral, assistant, or the more embracing view of the lay person as only assistant in.the apostolate – to take on the world ‘and notion of ‘associate, a term which more clearly expresses the full insertion as a first-class citizen of the Church of the lay person into the mission of the Church”’ (FABC Paper No. 33f : Page 5 – 6).
ഈ കോണ്‍ഫ്രന്‍സില്‍ കേരളത്തില്‍നിന്നും ബിഷപ്പുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കുര്‍ബ്ബാന പൃഷ്ഠാഭിമുഖമാക്കണമോ, മുഖാമുഖമാക്കണമോ എന്ന ”അതീവ ഗുരുതര”മായ പ്രശ്‌നത്തിനുവേണ്ടി തെരുതെരെ റോമിലേയ്ക്ക് പറക്കുന്ന മെത്രാന്മാരും പണ്ഡിതന്മാരും ഈ രേഖ കണ്ടതായിപോലും നടിച്ചില്ല. നമ്മുടെ കത്തോലിക്കാ പ്രസിദ്ധീകരണങ്ങ ളൊന്നും ഇങ്ങനെ ഒരു ചര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കപോലും ചെയ്തില്ല. അല്‍മായന്‍ സഭയില്‍ മെത്രാന്മാരുടെയും പുരോഹിത രുടെയും സഹായിയായ രണ്ടാംകിട പൗരനല്ല. യേശുവിന്റെ ദൈവരാജ്യത്തില്‍ എല്ലാവരും തുല്യരാണ്; സഹോദരന്മാരാണ്; പരസ്പരം സഹായിക്കയും മഹത്വം പകരുകയും ചെയ്യേണ്ടവരാണ്. ഈ സനാതനസത്യത്തെക്കുറിച്ച് നമ്മുടെ തിയോളജി വിദഗ്ധന്മാരും കേവലം മൂകരാണ്.
ഈ സനാതനസത്യത്തിന്റെ പുനര്‍കണ്ടെത്തലാണ് യഥാര്‍ത്ഥത്തില്‍ ഇന്നാവശ്യം. എങ്കിലെ സഭ ക്രിസ്തുവിലുള്ള കൂട്ടായ്മയായും ദൈവരാജ്യ മായും പരിവര്‍ത്തിക്കൂ. കേരളസഭയുടെ പ്രാചീന വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ നമ്മുടെ സുറിയാനി പാരമ്പര്യത്തെയും പൃഷ്ഠാഭിമുഖ കുര്‍ബാനയുടെ തിയോളജിയെയുംകുറിച്ചാണ് വാചാലമാകുന്നത്. പോര്‍ ട്ടുഗീസുകാരുടെ ആഗമനത്തിനുമുന്‍പ് കേരളസഭയില്‍ നിലനിന്നിരുന്ന ക്രൈസ്തവകൂട്ടായ്മയുടെയും പരസ്പരമഹത്വപ്പെടലിന്റെയും ഉദാത്ത പൈതൃകത്തെക്കുറിച്ച് സംസാരിക്കാന്‍ അവരില്‍ പലരും വിമുഖരാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത് വ്യക്തിസഭകളുടെ സമഗ്രവ്യക്തിത്വത്തിന്റെ പുനരുജ്ജീവനമാണ്. ഭാഗികമായ പുനരുജ്ജീവനമല്ല. ഭാരതത്തിന്റെ സാമൂഹ്യപശ്ചാത്തലത്തില്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ വളര്‍ത്തിയെടുത്ത ഇടവകകൂട്ടായ്മയുടെ പൂര്‍ണ്ണമായ പുനരുജ്ജീവനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുത്തേ മതിയാകൂ.

Categories: Article