Archive

Back to homepage
Article

അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് മറുപടി III

(തുടര്‍ച്ച) സ്വകാര്യ ആശുപത്രികള്‍ പ്രത്യേകിച്ചും കത്തോലിക്കാ ആശുപത്രികള്‍ ഇന്ന് ഡോക്ടര്‍മാര്‍ക്ക് വന്‍തുക ശമ്പളമായി കൊടുക്കുന്നുണ്ട്. ഈ അടുത്തയിടെ ഒരു പ്രശസ്തനായ ഗവണ്‍മെന്റ് ഡോക്ടര്‍ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുന്നു. തന്റെ ഒപ്പം ഡിഗ്രിയുള്ളവര്‍ക്ക് 8000-10000 രൂപാ കത്തോലിക്കാ മിഷന്‍ ആശുപത്രികളില്‍ ലഭിക്കുന്നു.

Humor Quotes

പുണ്യവാളന്‍ തടിയായതുകൊണ്ട്…..

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം പൊന്നായതു കൊണ്ടാണ് കള്ളന്‍ കട്ടുകൊണ്ടുപോയത്. അരുവിത്തുറ പുണ്യവാളന്‍ തടിയായതുകൊണ്ട് ആരും കക്കുന്നില്ലെന്നു മാത്രം. ഒരു വിഗ്രഹത്തിനും ശക്തി ഇല്ല എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്.  

Quote of the day

രഹസ്യത്തിന്റെ രഹസ്യം XIII

സങ്കീര്‍ണമായ ആരാധനക്രമവും ആ ആരാധനയുടെ പ്രൗഢി നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള വസ്ത്രങ്ങളും അനുഷ്ഠാനക്രമങ്ങളും ‘ഈ മിസ്റ്ററി’യെ കൂടുതല്‍ ‘മിസ്റ്ററിയാക്കുക’യും അങ്ങനെ വിശ്വാസികളെ പിതാവായ ദൈവത്തില്‍നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. ഇതിനിടെ, ദൈവാസ്തിത്വത്തെ ഒരു അനുഭൂതിയാക്കാന്‍ കഴിയാതെ ദൈവാന്വേഷണം നടത്തിക്കൊണ്ടിരുന്ന ഗ്രീക്ക് ചിന്തകന്മാരുടെ പൊട്ടിപ്പൊളിഞ്ഞ മൂശകള്‍ കടംവാങ്ങി

Article

അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് മറുപടി II

(തുടര്‍ച്ച) തിരുനക്കര മൈതാനത്തുവെച്ച് അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് നടന്ന യോഗത്തില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ശ്രി. വി. ആര്‍ . ക്യഷ്ണയ്യര്‍ ചെയ്ത പ്രസംഗം ഞാന്‍ നേരിട്ട് കേട്ടു. അദ്ദേഹം അങ്കമാലി ആശുപത്രിയില്‍ ഇന്നുള്ള ഉപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ചോ ടോണി ഫെര്‍ണാണ്ടസ് ഡോക്ടറുടെ കഴിവില്ലായ്മയെക്കുറിച്ചോ

Quote of the day

രഹസ്യത്തിന്റെ രഹസ്യം XII

നിര്‍ഭാഗ്യവശാല്‍ മദ്ധ്യകാല നൂറ്റാണ്ടുകളില്‍ ഗ്രീക്ക് സൈദ്ധാന്തിക സ്വാധീനത്തില്‍പ്പെട്ടുപോയ ക്രൈസ്തവ ചിന്ത ക്രിസ്തുവിനെ വീണ്ടും ഒരു രഹസ്യമാക്കി മാറ്റി; മനുഷ്യനില്‍നിന്നും അന്യമാക്കി. ദൈവാരാ ധനയ്ക്കായി മൃതഭാഷകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതോടുകൂടി ആ രഹസ്യം കൂടുതല്‍ ആഴമേറിയതായി. വിശ്വാസത്തെ സംബന്ധിക്കുന്ന പല കാര്യങ്ങള്‍ക്കും ‘മിസ്റ്ററി’ എന്ന

Quote of the day

രഹസ്യത്തിന്റെ രഹസ്യം XI

ക്രിസ്തുവിന്റെ ആഗമനശേഷം ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറിപ്പോയതുപോലെ ദൈവത്തിന്റെ മുമ്പില്‍ പുരോഹിതന്‍ തൂക്കിയിട്ടിരുന്ന തിരശ്ശീല കീറുകയും ദൈവത്തെ സ്‌നേഹനിധിയായ ഒരു പിതാവായി കാണാനുള്ള ഭാഗ്യം മനുഷ്യന് ലഭിക്കുകയും ചെയ്തു.  

Article

അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് ഒരു തുറന്ന കത്തും മറുപടിയും I

(താഴെ തന്നിരിക്കുന്ന കത്ത് ശ്രി. പോളച്ചന്‍ പുതുപ്പാറ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ , അങ്കമാലി അയച്ചുതന്നതാണ്. എറണാകുളം രൂപതാധ്യക്ഷന് ഞാന്‍ അയച്ചുകൊടുത്ത കത്ത് ഓശാനയില്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ ഈ കത്ത് എനിക്ക് ലഭിച്ചു. കത്തിന്റെ തീയതി 28-8-84. ഈ കത്തില്‍

Quote of the day

രഹസ്യത്തിന്റെ രഹസ്യം X

ക്രിസ്തു എങ്ങനെ ശിഷ്യന്മാരോട് ഒപ്പം നടന്നു പ്രവര്‍ത്തിച്ചുവോ അതുപോലെതന്നെ ദൈവം അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ക്രിസ്തു അരുള്‍ ചെയ്തു. ക്രിസ്തുവിന്റെ ആഗമനംവരെ യഹൂദസമുദായത്തിന് ദൈവം നേരിട്ട് അനുഭവവേദ്യമായ ഒരു സത്തയായിരുന്നില്ല. പുരോഹിതര്‍ മറച്ചുവച്ച ഒരു രഹസ്യമായിരുന്നു.  

Article

അല്‍മായരുടെ അവകാശങ്ങള്‍

ഈ ലക്കം ഓശാനയില്‍, 1982-ല്‍ തായ്‌ലണ്ടിലെ സാംപറാനില്‍വച്ചു കൂടിയ ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ച പ്രബന്ധം തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഇത് ഓരോ അല്‍മായനും മെത്രാന്മാരും അച്ചന്മാരും സശ്രദ്ധം പഠിക്കേണ്ട ഒരു പ്രബന്ധമാണ്. കേരള ക്രൈസ്തവസഭയ്ക്ക് ക്രൈസ്തവസന്ദേശത്തോളംതന്നെ പഴക്കമുണ്ട്. ഭാരതത്തിന്റെ പ്രത്യേക

Quote of the day

രഹസ്യത്തിന്റെ രഹസ്യം IX

”പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ, ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു. എന്റെ സ്‌നേഹത്തില്‍ വാസമുറപ്പിക്കുക. ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവന്റെ സ്‌നേഹത്തില്‍ വസിക്കുന്നു; അതുപോലെ എന്റെ കല്പനകള്‍ പാലിച്ചാല്‍ നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ വസിക്കും” (യോഹ 15: 9, 10). ഇവിടെ